
ആദ്യവന്ദേഭാരത് യാത്രയ്ക്ക് മുഖ്യമന്ത്രി, വൻ സുരക്ഷ, നിരീക്ഷണത്തിന് ഡ്രോണുകളും
ആദ്യ വന്ദേഭാരത് യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജൻ. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രി ഇന്ന് യാത്രചെയ്യുന്നത്. വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം വന്ദേഭാരതിൽ കയറിയിരുന്നെങ്കിലും യാത്ര നടത്തിയിരുന്നില്ല. അതേസമയം മാസപ്പടി വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പോലീസ് വാദം. നിരന്തരം വന്ദേ ഭാരത് എക്സ്പ്രസിന് നിരന്തരം കല്ലേറുണ്ടാകുന്നതിനാൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്.
തീവണ്ടി പുറപ്പെടുംമുൻപ് ഡ്രോൺ പറത്തി പരിശോധിക്കും. മറ്റ് യാത്രക്കാരുടെ യാത്രയെ ഒരു രീതിയിലും തടസ്സപ്പെടുത്തില്ല. പ്രതിഷേധങ്ങൾ ഉണ്ടാകുന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.