vanchiyoor-court-attack-crime

സാക്ഷി പറയാന്‍ എത്തിയ വ്യക്തിയെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു

കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയ വ്യക്തിയെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു. വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ സാക്ഷിയെയാണ് പ്രതി അക്രമിച്ചത്. സാക്ഷി പറയാന്‍ എത്തിയ സന്ദീപിനെയാണ് കേസിലെ പ്രതിയായ വിമല്‍ അക്രമിച്ചത്. 2014ല്‍ പേരൂര്‍ക്കട പോലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ പ്രതിയാണ് വിമലും ജോസും.

ഇരുപ്രതികളും ജാമ്യത്തിലായിരുന്നു. കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സാക്ഷി പറയാന്‍ എത്തിയ സന്ദീപിനെയാണ് കോടതി വളപ്പില്‍ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്ത് കുത്തിയത്. തുടര്‍ന്ന് പ്രതിയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സന്ദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

veena-george-health-minister Previous post കത്രിക കുടുങ്ങിയ സംഭവം; സർക്കാർ ഹർഷിനയ്‌ക്കൊപ്പമെന്ന് മന്ത്രി വീണാ ജോർജ്, പൊലീസ് റിപ്പോർട്ട് അംഗീകരിക്കും
students-federation-of-india Next post പാലക്കാട് വിക്ടോറിയ കോളേജിൽ ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്‌ഐ