v.muraleedharan-sudhakaran-bjp-udf-kpcc-cpm-monson-mavungal

രാഷ്ട്രീയ ധാർമികത കെ.സുധാകരന് ബാധകമല്ലേ? കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം’

കെ.സുധാകരന്‍റെ  അറസ്റ്റ് : കോൺഗ്രസിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.എംപി സ്ഥാനവും കെപിസിസി അധ്യക്ഷ സ്ഥാനത്തും സുധാകരൻ തുടരണമോയെന്ന് കോൺഗ്രസ്  തീരുമാനിക്കണം.രാഷ്ട്രീയ ധാർമികതയുണ്ടോ എന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് നേതൃത്വവും വിശദമാക്കണം  .തട്ടിപ്പുകാരനുമായി സുധാകരന് എന്താണ് ബന്ധം? പോക്സോ കേസ് പ്രതിയുമായി എന്ത് ബന്ധമാണ് സുധാകരന്നുള്ളത്?ഡൽഹിയിലും കോൺഗ്രസിന് പോക്സോ കേസിൽ ഇതേ നിലപാടാണോ?അവസരവാദവും കള്ളത്തരവുമാണ് കോൺഗ്രസിനും സിപിഎമ്മിനും ഉള്ളത്.കേരളത്തിൽ സംഘർഷവും പാട്നയിൽ സഹകരണവുമാണോയെന്ന് ഇരുകൂട്ടരും ജനങ്ങളോട് വിശദമാക്കണം.കേരളത്തിൽ ബിജെപിക്കെതിരെ കേസെടുത്താൽ നേരിടും. കെ.സുരേന്ദ്രനെതിരായ കേസുകളെ നിയമപരമായി നേരിടുന്നുവെന്നും വി.മുരളീധരൻ  വ്യക്തമാക്കി..

Leave a Reply

Your email address will not be published.

kerala-rains-yellw-alert-flood-landslide-waves Previous post മൂന്ന് ദിവസം ശക്തമായ മഴ: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 
lalu-prasad-rahul-gandhi-married-sonia-gandhi Next post ‘വൈകിയിട്ടില്ല, വിവാഹം കഴിക്കണം, അമ്മ വിഷമം പറയുന്നു’: രാഹുലിനോട് ലാലു പ്രസാദ്