vd.satheesan-udf-congress-

വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞവർ വ്യക്തിഹത്യ നടത്തി; പുതുപ്പള്ളിയുടെ വിധിയെഴുത്ത് സര്‍ക്കാരിനെതിരായ ജനവികാരം കൂടി ചേരുന്നതാകുമെന്ന് വിഡി സതീശൻ

വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. ഇതെല്ലാം നടന്നത് സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി.പി.എം തയ്യാറാണോ”- സതീശൻ ചോദിച്ചു.”പുതുപ്പള്ളിയാണ് വോട്ട് ചെയ്യുന്നത്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും അവരുടെ വിധിയെഴുത്ത്. ഗൗരവമായ രാഷ്ട്രീയമാണ് യുഡിഎഫ് പുതുപ്പള്ളിയില്‍ പറഞ്ഞത്. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. എന്നാൽ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു”- സതീശൻ കുറ്റപ്പെടുത്തി.”രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന നല്ല വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. യു.ഡി.എഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട് “- അദ്ദേഹം പറഞ്ഞു.”53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുന്നു. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്ത്”- പ്രതിപക്ഷ നേതാവ് വ്യക്തമാക്ക.

Leave a Reply

Your email address will not be published.

high court-of-kerala-maasappadi-issue Previous post മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ
vava suresh-snake-master Next post സ്‌കൂളിൽ പോയി മടങ്ങും വഴിയാണ് ആദ്യമായി മൂർഖൻ പാമ്പിനെ പിടിക്കുന്നത്, അന്ന് 12 വയസ്; വാവ സുരേഷ്