ummen-chandi-holly-day-kpcc-pospond

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി; ജനസദസ്സ് അടക്കമുള്ള പരിപാടികൾ മാറ്റിവെച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജൂലൈ 22ന് കോഴിക്കോട് വെച്ച് നടത്താനിരുന്ന ജനസദസ്സ് അടക്കമുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ജൂലൈ 24 വരെ മാറ്റിവെച്ചു.ജില്ല, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളിലെല്ലാം ഈ ഒരാഴ്ചക്കാലം ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടികൾ നടത്തണമെന്നും സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയാണ്. ഇതേ തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Leave a Reply

Your email address will not be published.

military-attack-gun-shoot-bullet Previous post ജമ്മു കശ്മീരിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു; ഭീകരക്രമണ ശ്രമമാണ് തകർത്തതെന്ന് സൈന്യം
Supreme-court-lavlin-case-pinarayi-vijayan Next post ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബര്‍ 12