ummen-chadi-achu-ummen-chandi

ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു; മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ലെന്ന് അച്ചു ഉമ്മൻ

ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയിരുന്നവർ മരിച്ചപ്പോൾ മക്കളെ വേട്ടയാടുകയാണെന്ന് ചാണ്ടി ഉമ്മൻ. മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവർ വ്യക്തമാക്കി. തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മൻ.

വിമർശനം നല്ലതാണെങ്കിലും അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ലെന്നും, കഥകൾ മെനഞ്ഞു വിമർശനം ഉന്നയിക്കുന്നവർ സ്വയം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണവുമായി ബന്ധപ്പെട്ടവർ പിന്മാറണമെന്ന് മറിയ ഉമ്മനും പറഞ്ഞു. അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്നും അവർ പറഞ്ഞു.

പിതാവിന്‍റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും അച്ചു ഉമ്മൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരായ സിപിഐഎം അധിക്ഷേപങ്ങളുടെ തുടർച്ചയാണിതെന്ന് യുഡിഎഫും കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

police-raid-toddy-liqure Previous post ഓണം സ്പെഷൽ ഡ്രൈവ്; ട്രെ​യി​നി​ലൂ​ടെ​യു​ള്ള മ​ദ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനം
judge-court-murder-pokso- Next post പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി