
ട്രെയിനുകള്‍ക്ക് നേരെ വീണ്ടും ആക്രമണം: ഒരു ട്രെയിനിന്റെ ചില്ല് തകര്‍ന്നു
വടക്കാഞ്ചേരിയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറിഞ്ഞു. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച് തകര്‍ന്നു.
മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്.
എറണാകുളം ബാംഗ്ലൂര്‍ എക്സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. നാഗര്‍കോവില്‍ മാംഗ്ളൂര്‍ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലറുണ്ടായി. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം