
ബാലാസോര്‍ ട്രെയിന്‍ ദുരന്തം: തിരിച്ചറിയാനാകാതെ 50 മൃതദേഹങ്ങള്‍ കൂടി
രാജ്യത്തെ നടുക്കിയ ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ തിരിച്ചറിയാനാകാതെ സൂക്ഷിച്ചിരിക്കുന്നത് 50 മൃതദേഹങ്ങങ്ങള്‍. ഭുബനേശ്വര്‍ എയിംസില്‍ ഉണ്ടായിരുന്ന 81 മൃതദേഹങ്ങളില്‍ 29 എണ്ണം ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. ഇതില്‍ 24എണ്ണം സംസ്‌കരിച്ചു. ബിഹാര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ എത്താതത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ സംസ്‌കരിച്ചു. ബിഹാര്‍ സ്വദേശികളുടെ സംസ്‌കാര ചടങ്ങാണ് ബാലാസോര്‍ കോര്‍പ്പറേഷന്‍ നടത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ ബിഹാറിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ, കോര്‍പ്പറേഷന്‍ രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നു. ജൂണ്‍ രണ്ടിന് നടന്ന അപകടത്തില്‍ 293പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 287പേര്‍ അപകട സ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഡിഎന്‍എ പരിശോധനയുടെ ബാക്കി റിസള്‍ട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.