three-post-office-

ഇന്ത്യയിലെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ; റെയിൽവേ മന്ത്രി ഉദ്ഘാടനം ചെയ്തു

ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിൽ അൾസൂർ ബസാറിനടുത്താണ് 1,100 ചതുരശ്ര അടി വിസ്തീർണമുള്ള പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്.“ഇന്ത്യ സ്വന്തമായി 4ജി, 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുമെന്നും, ടെലികോം സാങ്കേതികവിദ്യയുടെ ഡെവലപ്പറും നിർമ്മാതാവുമായി ഇന്ത്യ ഉയർന്നുവരുമെന്നും ആരും കരുതിയിരുന്നില്ല. ഇന്ത്യയിൽ ലോകോത്തര ട്രെയിൻ രൂപകൽപന ചെയ്യാനും, നിർമ്മിക്കാനും കഴിയുമെന്ന് ആരും കരുതിയിരുന്നില്ല,” കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.“രാജ്യത്തെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിൽ കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. നമ്മുടെ രാജ്യത്തിന്റെ നവീകരണത്തിന്റെയും പുരോഗതിയുടെയും സാക്ഷ്യപത്രമാണിത്. പോസ്റ്റ് ഓഫീസിന്റെ പൂർത്തീകരണത്തിന് കഠിനാധ്വാനം ചെയ്തവർക്ക് അഭിനന്ദനങ്ങൾ. ” ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published.

mumbai-city-family-coast Previous post ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരമായി മുംബൈ; താങ്ങാനാവുന്ന ചെലവുകളുള്ളത് അഹ്മദാബാദിൽ
vande-bharath-chief-minister-kerala Next post ആദ്യവന്ദേഭാരത് യാത്രയ്ക്ക് മുഖ്യമന്ത്രി, വൻ സുരക്ഷ, നിരീക്ഷണത്തിന് ഡ്രോണുകളും