thkkaali-crore-lakhs-market

900 പെട്ടി തക്കാളിക്ക് കിട്ടിയത് 18 ലക്ഷം രൂപ; ഒരു മാസം കൊണ്ട് കോടീശ്വരനായി മഹാരാഷ്ട്രയിലെ കര്‍ഷകന്‍

തക്കാളി വില്‍പനയിലൂടെ ഒരു മാസം കൊണ്ട് കോടീശ്വരനായി മഹാരാഷ്ട്രയിലെ കര്‍ഷകന്‍. തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവുമാണ് ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികൾ വിറ്റ് 1.5 കോടിയിലധികം സമ്പാദിച്ചത്. താക്കൂറിന് ആകെയുള്ള 18 ഏക്കർ കൃഷിഭൂമിയിൽ 12 ഏക്കറിലും തക്കാളിയാണ് കൃഷി ചെയ്യുന്നത്. വെള്ളിയാഴ്ച മാത്രം 900 പെട്ടി തക്കാളി വിറ്റപ്പോള്‍ 18 ലക്ഷം രൂപയാണ് ഗയാക്കറിന് ലഭിച്ചത്.കഴിഞ്ഞ മാസം, ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു പെട്ടിക്ക് 1,000 രൂപ മുതൽ 2,400 രൂപ വരെ വിലയ്ക്ക് ഇവർ തക്കാളി വിറ്റിട്ടുണ്ട്. നടീൽ, വിളവെടുപ്പ്, പായ്ക്കിംഗ് തുടങ്ങിയ ജോലികൾ തുക്കാറാമിന്റെ മരുമകൾ സൊനാലിയാണ് കൈകാര്യം ചെയ്യുന്നത്. ഇയാളുടെ മകൻ ഈശ്വർ വിൽപ്പന, നടത്തിപ്പ്, സാമ്പത്തിക ആസൂത്രണം എന്നിവയും കൈകാര്യം ചെയ്യും. നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് തങ്ങൾ കൃഷി ചെയ്യുന്നതെന്ന് കുടുംബം പറഞ്ഞു. വിപണി സാഹചര്യങ്ങള്‍ മനസിലാക്കാനായതിനാൽ കഴിഞ്ഞ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിച്ചുവെന്ന് കുടുംബം പറഞ്ഞു. പൂനെ ജില്ലയിലെ ജുന്നാർ എന്ന നഗരത്തിൽ ഇപ്പോൾ തക്കാളി കൃഷി ചെയ്യുന്ന നിരവധി കർഷകർ കോടീശ്വരന്മാരായി മാറിയിട്ടുണ്ട്. നാരായണ്ഗഞ്ചിലെ ജുന്നു അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റിയുടെ മാർക്കറ്റിൽ, നല്ല ഗുണനിലവാരമുള്ള തക്കാളിക്ക് 2,500 രൂപ വരെ വില ലഭിക്കാറുണ്ട്. കിലോഗ്രാമിന് 125 രൂപ വരെയാണ് കിട്ടുക. തക്കാളി വിൽപനയിലൂടെ ഒരു മാസം 80 കോടി രൂപയുടെ ബിസിനസ് നടത്തിയ കമ്മിറ്റി പ്രദേശത്തെ 100-ലധികം സ്ത്രീകൾക്ക് തൊഴിലും നൽകി.

Leave a Reply

Your email address will not be published.

kerala-police-suspension-report Previous post മണൽ മാഫിയയുമായി ബന്ധം : ഏഴു പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു
bus-ksrtc-biju-prabhakar-union-trade-secrateriate Next post KSRTC MD ബിജു പ്രഭാകറിനെ പൊങ്കാലയിട്ട് ജീവനക്കാര്‍