
താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; കസ്റ്റഡി മര്‍ദ്ദനമെന്ന് ആരോപണം, സ്റ്റേഷനിലും ആശുപത്രിയിലും പ്രതിഷേധം
ഇന്നലെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ മരിച്ച സംഭവം കസ്റ്റഡി മർദനം മൂലമാണെന്ന് ആരോപണം. ഇതേ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രിയാണ് മരിച്ചത്. ലഹരിക്കേസിലാണ് സാമി ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മൃതദേഹം താനൂര്‍ അജിനോറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ബന്ധുക്കളെ കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. ആശുപത്രിയിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.