temple-robbery-national-investigation-team

കേരളത്തിൽ ക്ഷേത്രം കൊള്ളയടിക്കാനും പുരോഹിതനെ വധിക്കാനും ഐഎസ് പദ്ധതിയിട്ടു: അറസ്റ്റിലായ ആളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് എൻഐഎ

കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കം നടക്കവെ അറസ്റ്റിലായ ആളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയതെന്ന് എൻഐഎ അറിയിച്ചു. ക്രൈസ്തവ പുരോഹിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.

ഇസ്‌ലാമിക് സ്റ്റേറ്റുമായി ചേർന്ന് പ്രവർത്തിച്ചതിന് തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെ ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് ‍ഞെട്ടിക്കുന്ന വിവരങ്ങൾ ലഭ്യമായത്. തൃശൂർ – പാലക്കാട്‌ ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. 

തൃശ്ശൂർ സ്വദേശിയായ നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്‌ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു.

Leave a Reply

Your email address will not be published.

cliff house-chief-minister- Previous post സോളർ പീഡനക്കേസ്; പരാതിക്കാരി സിബിഐക്ക് 7 മാസത്തിനിടെ നൽകിയ രണ്ടു മൊഴികളും പരസ്പര വിരുദ്ധം
ayyankali-navodhana-nayakan Next post ഒളിഞ്ഞും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല – മുഖ്യമന്ത്രി