
തമിഴ്‌നാട്ടില്‍ വിലക്കയറ്റം രൂക്ഷം; കൈത്താങ്ങായി പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വിജയ് സേതുപതി ആരാധകര്‍
തമിഴ്‌നാട്ടില്‍ പച്ചക്കറിവില കുതിച്ചുയർന്നതോടെ ജനങ്ങള്‍ക്ക് സഹായവുമായെത്തി വിജയ് സേതുപതി ആരാധക കൂട്ടായ്മ. ചെന്നൈയിൽ ഒരു കിലോ തക്കാളിക്ക് 125 രൂപയായ സാഹചര്യത്തിലാണ് ആരാധക കൂട്ടായ്മ സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ചെന്നൈയുടെ പല ഭാഗങ്ങളിൽ ഈ സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ആരാധകര്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. ദളപതി വിജയ് യുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി ആരാധകരും കിറ്റ് വിതരണവുമായി എത്തിയിരിക്കുന്നത്.അതേസമയം അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ജവാനാണ് വിജയ് സേതുപതിയുടെ റിലീസിന് തയാറെടുക്കുന്ന സിനിമ. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി. ഹിന്ദി, തമിഴ് , തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ 7 ന് ജവാൻ തീയേറ്ററുകളിലെത്തും. ഇതിനിടെ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും