surendran-bjp-president

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും; നിർദേശം നൽകി കേന്ദ്ര നേതൃത്വം

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ അദ്ദേഹം തന്നെ തുടരാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകി. ഈ മാസം നടക്കുന്ന സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും. സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന ആവശ്യം ഉയർന്നിരുന്നു.ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്. രാജസ്ഥാന്‍, തെലങ്കാന തുടങ്ങി നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. നേതൃമാറ്റത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published.

brijj-bhushan-gusthi-kabadi Previous post ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷന് കോടതി സമൻസ് അയച്ചു; ജൂലൈ 18ന് ഹാജരാകാൻ നിർദേശം
mark-sukkarburg-elone musk-twtter-threads-film-industry Next post താരങ്ങളുടെ നെട്ടോട്ടം, ത്രഡ്‌സ് അക്കൗണ്ടിനായി