
സണ്ണി ലിയോണി തിരുവനന്തപുരത്ത്; താരത്തെ സ്വീകരിക്കാനെത്തി ആരാധകർ
മലയാളികള്‍ക്ക് നടി സണ്ണി ലിയോണിയോടുള്ള സ്‌നേഹം പ്രശസ്തമാണ്. അതിനാല്‍ സണ്ണിക്ക് കേരളത്തോടും പ്രത്യേക താല്‍പ്പര്യമുണ്ട്. ഫാഷന്‍ ഷോയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് സണ്ണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്.
ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ഡ്രസ്സ് ധരിച്ചാണ് താരം എത്തിയത്. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിനു മുന്‍പുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. താനിപ്പോള്‍ നന്നായി ഹിന്ദി സംസാരിക്കുന്നില്ലേ എന്നു ചോദിച്ചു കൊണ്ടാണ് വീഡിയോ ഇട്ടിരിക്കുന്നത്. അന്താരാഷ്ട്രീ മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തില്‍ പങ്കെടുക്കാനാണ് താരം എത്തിയത്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.