
പൊട്ടിച്ചിരിക്കൂ സുധാകരാ; ചങ്ങലയ്ക്ക് ഭ്രാന്തായി!; ജി ശക്തിധരൻ എഴുതുന്നു
ഡിജിപി മുതൽ സകല ഉന്നതരും അവരുടെ “മൃഗയാ” വിനോദത്തിന് കയറിയിറങ്ങിയ വേശ്യാലയം പോലുള്ള രമ്യഹർമ്യത്തിൽ പതിവ് അതിഥികളായിരുന്നു എന്ന് പകൽപോലെ തെളിവ് വർഷങ്ങളായി അധികാരികളുടെയും പൊതുസമൂഹത്തിന്റെയും മുമ്പിൽ ഉണ്ടായിട്ടും ആ ഫയൽ ഗർഭം ധരിക്കുന്നില്ല എന്ന് പറയുകയാണ് ജി ശക്തിധരൻ തന്‌റെ ഫേസ്ബുക്ക് കുറിപ്പിൽ. മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് കെസുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സംഭവത്തിന് പിന്നാലെയാണ് എഴുത്ത്.
കുറിപ്പ് പൂർണരൂപം
പൊട്ടിച്ചിരിക്കൂ സുധാകരാ; ചങ്ങലയ്ക്ക് ഭ്രാന്തായി!
ദേശീയ സ്വാതന്ത്ര്യ സമരകാലം മുതലേ ഇന്ത്യ പലതരം രൂക്ഷമായ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകത്തെ പിടിച്ചുകുലുക്കിയ ഐതിഹാസികമായ അഹിംസാ സമരങ്ങൾക്ക് വേദിയായത് ഈ ഭൂഖണ്ഡമാണ് .അതോടൊപ്പം ലാഹോറിലെയും മീറത്തിലെയും ജാലിയൻവാല ബാഗിലെയും മറ്റും സാഹസിക സംഭവങ്ങൾക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അധികാരഭ്രാന്ത് തലയ്ക്ക് പിടിച്ച ഭരണാധികാരികളെ ഞെട്ടിപ്പിക്കുന്ന പ്രതിഷേധങ്ങളിലൂടെ ഇന്ത്യ നൂറുകണക്കിന് കരിദിനങ്ങൾ ആചരിച്ചു പേപിടിച്ച സാമ്രാജ്യത്വ നായ്ക്കളെ ഓടിച്ചിട്ടുണ്ട്. കെ സുധാകരനെ ഏതോ ഊച്ചാളി അധികാര ലഹരിയിൽ തോണ്ടിയതിന്റെ പേരിൽ ഇവിടെ “കരിദിനം”ആചരിക്കണമോ?ഒരു ഉറുമ്പിനെ കൊല്ലാൻ എന്തിന് പീരങ്കി? “കരിദിനം” പോലെ മഹത്തായ സമരമുറ പ്രയോഗിക്കണോ? അത് കരിദിനത്തെ അവഹേളിക്കലാകില്ലേ?
ഒരു ഭരണാധികാരിയുടെ മനസ്സിൽ നിന്ന് സ്നേഹത്തിന്റെ മാണിക്യം നഷ്ടപ്പെടുന്നത് വിനാശകാലത്താണ്. ,അത് എത്ര പരമശത്രുവിനോടായാലും!. അധികാരം കയ്യിലുണ്ടായിരുന്നപ്പോൾ സ്റ്റാലിൻ അങ്ങിനെ പകവീട്ടിയിട്ടുണ്ട്. പതിനായിര കണക്കിന് ആളുകളെ സോവിയറ്റ് റഷ്യയിൽ സ്റ്റാലിൻ കൊന്നുതള്ളിയതായി ഹൃദയവേദനയോടെ സി അച്യുതമേനോൻ എഴുതിയിട്ടുണ്ട്. പ്രതികാര കൊല പരമമായ ശിക്ഷയാണ്. അത്രത്തോളവും അതുക്കും മേലെയും പോയിട്ടുള്ള കൊല കേരള രാഷ്ട്രീയത്തിലും കണ്ടിട്ടുണ്ട്. ടി പി ചന്ദ്രശേഖരനെ കൊന്നതാരാണെണെന്ന് ആർക്കാണറിയാത്തത്. അദ്ദേഹത്തിന്റെ ഭാര്യയെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനുള്ളിൽ പിടിച്ചുവെച്ചു ഭേദ്യം ചെയ്തിട്ട് അങ്ങിനെയൊരു സംഭവമേയില്ലെന്ന് കബളിപ്പിക്കാൻ മറ്റേതോ സ്ത്രീയുടെ കയ്യുടെ എക്സ്റേ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ നൃശംസത കേരളം കണ്ടതാണ്. ആ സംഭവം നടന്നിട്ട് എത്രയോ മാസങ്ങളായി, അധികാരസിംഹാസനത്തിൽ വാഴുന്നവർ ഒരു ദിവസമെങ്കിലും ആ സഹ വനിതാ എംഎൽഎ യുടെ ദൈന്യത ഒന്ന് കാണാൻ പോയോ? എന്തിന് ഫോണിൽ എങ്കിലും ഒന്നു വിളിച്ചു കയ്യുടെ ചികിത്സ എങ്ങിനെയുണ്ടെന്ന് അന്വേഷിച്ചോ? കാക്ക മലർന്നു പറക്കണം! ചെകുത്താൻ കുടിയിരിക്കുന്ന ഒരു മനസ്സ് ചെകുത്താന്റെ പണിയേ ചെയ്യൂ .ആ മനസ്സിൽ ഒരിക്കലും മാണിക്യം കുടിയിരിക്കില്ല. അത് ആധുനിക ശാസ്ത്രം അനുവദിക്കുന്നില്ല. അതിൽ തുള വീഴും ചീയും അളിയും നാറും. അതെല്ലാം അതിന്റെ സ്വാഭാവിക മെറ്റമോർഫോസിസ് ആണ് .
എന്താണ് ഉമ്മൻചാണ്ടിയോട് ചെയ്തത് ? ഒരു ചെകുത്താനെ ന്യായാധിപന്റെ വേഷമിടീച്ചു ഖജനാവിൽ നിന്ന് അഞ്ചുകോടി രൂപ കൊടുത്ത് അപഖ്യാതി എഴുതിച്ചുവത്രെ? അധികാരത്തിന്റെ അത്യാർത്തി പിടിച്ചാലും മനുഷ്യൻ ഇത്രത്തോളമാകുമോ? ഉമ്മന്ചാണ്ടിയെപ്പോലെ ഒരു മനുഷ്യനെ പെണ്ണുപിടിയനായി ചിത്രീകരിച്ചു കാരാഗൃഹത്തിലടയ്ക്കാൻ കയ്യിലുള്ള സമസ്ത അധികാരവും ദുർവിനിയോഗം ചെയ്തവനാണത്രെ നമ്മുടെ ഭരണാധികാരി! എന്നിട്ട് അവനുവേണ്ടി വാഴ്ത്തുപാട്ട് എഴുതാൻ അനന്തന്റെ ആയിരം നാവുകൾ! മാനിഷാദ ! മാനിഷാദ!! .
ഒന്നോർക്കുന്നത് നല്ലതാണ് സത്യത്തിന് വയസാകില്ല. സത്യമായി നിൽക്കും.
ഇതൊക്കെ കണ്ടിട്ടും കേരളം സുഖസുഷുപ്തിയിലാണ്. നിങ്ങളുടെ മനസാക്ഷിക്ക് നൊമ്പരമില്ലേ സുഹൃത്തുക്കളെ . ഇങ്ങിനെ ഒരുത്തന്റെ അടിമയായി ജീവിക്കാൻ നാണമാകുന്നില്ലേ? .ഒരു ജനകീയഭരണം എങ്ങിനെ ആയിക്കൂടാ എന്നുകാണണമെങ്കിൽ കേരളത്തിന്റെ കഴിഞ്ഞ ഏഴുവർഷത്തെ ഭൂപടം ചുരുൾ നിവർത്തിയാൽ മതി. യമനറിയാതെ മരണമില്ല എന്നതാണ് ഇവിടത്തെ രീതിശാസ്ത്രം. . നീതിപീഠം ഇവിടെയില്ലായിരുന്നെങ്കിൽ കെ സുധാകരനും മറ്റും എന്നേ കാരാഗൃഹത്തിലാകുമായിരുന്നു. കുടുംബം ജയിലിനു മുന്നിൽ പ്രഭാതം മുതൽ കാവൽ നിൽക്കേണ്ടിവരുമായിരുന്നു. അത് കണ്ട് ക്ലിഫുകളിലെ ആനന്ദ നൃത്തം പൊടിപൊടിക്കുമായിരുന്നു.
ഇതുപോലൊരു ചെകുത്താൻ വാണിരുന്ന കാലത്താണെങ്കിൽ ഗാന്ധിജിയെ കൊല്ലാൻ ഒരു ഗോഡ്സെയും വേണ്ടിവരില്ലായിരുന്നു. എത്ര പെണ്ണുകേസുകളിൽ ഗാന്ധിജി കുടുങ്ങുമായിരുന്നു? പ്രായപൂർത്തിയാകാത്ത പെൺകൊടിയേ വൈസ്‌റായി ഊമ്പി കുടിച്ചപ്പോൾ ഗാന്ധിജിയും അവിടെ ഉണ്ടായിരുന്നു എന്ന് ഒരു മൊഴിപോരേ ?
ഡിജിപി മുതൽ സകല ഉന്നതരും അവരുടെ “മൃഗയാ” വിനോദത്തിന് കയറിയിറങ്ങിയ വേശ്യാലയം പോലുള്ള രമ്യഹർമ്യത്തിൽ പതിവ് അതിഥികളായിരുന്നു എന്ന് പകൽപോലെ തെളിവ് വർഷങ്ങളായി അധികാരികളുടെയും പൊതുസമൂഹത്തിന്റെയും മുമ്പിൽ ഉണ്ടായിട്ടും ആ ഫയൽ ഗർഭം ധരിക്കുന്നില്ല. മച്ചിയാണ് ആ ഫയൽ . അവന്റെ കൊട്ടാരത്തിന് പോലീസ് കാവലും കൊടുത്ത് മറ്റേപ്പണിക്കും കൂട്ടിക്കൊടുപ്പിനും കൂട്ടുനിന്നവരുടെ ഒരു രോമത്തിന് പോലും ഇളക്കമില്ല. ഈ പണിയെല്ലാം ചെയ്തിട്ടും അവന്റെ അച്ചിക്കും അവനും കൂടി മെട്രോ ഓടി ക്കാൻ വീണ്ടും ഖജനാവിൽ നിന്ന് കോടികൾ! എന്നിട്ട് വിളിച്ചു കൂകുന്നതോ ഇതാ വരുന്നു സ്നാപക യോഹന്നാൻ?
എന്തായാലും ഇത്ര വരെ എഴുതിയിട്ടും പിടിച്ചു അകത്തിടുന്നില്ലല്ലോ എന്നാവും സോഷ്യൽ മീഡിയയിലെ കൃമികൾ പല്ലിറുമ്മുന്നത്. അന്ത്യം അതിനകത്താണ് എങ്കിൽ അതാകട്ടെ. വെറുതെ രഹസ്യപോലീസിനെ അങ്ങും ഇങ്ങും ഓടിക്കരുത്. പുറത്തിറങ്ങാൻ മുതിരില്ല. അതിനകത്തു കുറെ ബോബ് ഇരിപ്പുണ്ട്. അതെനിക്ക് വേണം. പണ്ടും പോയിട്ടുണ്ട്. ഇത് സിനിമാ കഥയല്ല.ജീവിതകഥ . കയ്യൂക്കേ ക്ഷയിച്ചിട്ടുള്ളൂ. മസ്തിഷ്ക്കത്തിലെ ചില പാളികൾ അടർന്നുപോയിട്ടുണ്ടെങ്കിലും ബുദ്ധി കുറഞ്ഞിട്ടില്ല. കൂടിയിട്ടുണ്ടോ എന്നേയുള്ളൂ . എനിക്കറിയാം എന്റെ ടിപി ക്കുവേണ്ടി വാടക കൊലയാളികൾ കരുതിവെച്ച “മാഷാ അള്ളാ ” ബോർഡിന്റെ ശില്പി ചത്ത് ധൂളിയായി പോയിട്ടുണ്ടെങ്കിലും അവന്റെ വംശം അവിടെയുണ്ടെന്ന്.