strike-india-cia-case-punishment

സി.എ.എ പ്രതിഷേധക്കേസുകൾ പിൻവലിക്കുമെന്ന ഉത്തരവ് വെറും വാക്കായി; ഇതുവരെ പിൻവലിക്കാൻ തീരുമാനിച്ചത് ഏഴ് ശതമാനം മാത്രം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങൾക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ സർക്കാർ ഇതുവരെ പിൻവലിക്കാൻ തീരുമാനിച്ചത് ഏഴ് ശതമാനം മാത്രം. ആകെ 835 കേസുകളായിരുന്നു കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടുവർഷം മുൻപ് സി.എ.എ വിരുദ്ധ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇതിൽ 59 എണ്ണം പിൻവലിക്കുന്നതിന് മാത്രമാണ് നിരാക്ഷേപപത്രം നൽകിയത്. 2021 ഫെബ്രുവരി 26-നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾക്കെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടുവർഷവും അഞ്ചുമാസവും കഴിഞ്ഞിട്ടും ഉത്തരവ് വെറും വാക്കായി നിൽക്കുകയാണ്.വിഷയത്തിൽ ഈ വർഷം ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എം.എൽ.എ എ.പി അനിൽകുമാറിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകിയിരുന്നു. അപ്പോഴാണ് കേസുകളിൽ 59 എണ്ണം പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. ക്രിമിനൽ നടപടി ചട്ടം 321 പ്രകാരം സർക്കാർ നിരാക്ഷേപ പത്രം നൽകിയാൽ മാത്രമേ കോടതികൾക്ക് കേസുകൾ പിൻവലിക്കാനാകൂ.കലാപാഹ്വാനക്കുറ്റം ഉൾപ്പെടെ പ്രധാനമായും അഞ്ച് വകുപ്പുകളാണ് എല്ലാ കേസുകളിലും ചുമത്തിയിട്ടുള്ളത്. ഭൂരിഭാഗം കേസുകളിലും ഇപ്പോഴും നിയമനടപടികൾ നടക്കുന്നുണ്ട്. കേസിലെ പ്രതികൾക്ക് കോടതികളിൽ നിന്ന് സമൻസും ലഭിക്കുന്നുണ്ട്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് കേസുകൾ പിൻവലിക്കാത്തതെന്നാണ് സർക്കാരിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.

Leave a Reply

Your email address will not be published.

sree-lekshmi-married-father-died-second Previous post ശ്രീലക്ഷ്മി വിവാഹിതയായി; മകളുടെ വിവാഹത്തലേന്ന് അച്ഛന്റെ കൊലപാതകം
education-students-teacher-childrens Next post ബുദ്ധിമുട്ടുള്ള ഹോംവർക്ക് നൽകും, ചെയ്തില്ലെങ്കിൽ വിദ്യാർത്ഥികളെ ഉപദ്രവിക്കും; കണക്ക് അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു