sree-lekshmi-married-father-died-second

ശ്രീലക്ഷ്മി വിവാഹിതയായി; മകളുടെ വിവാഹത്തലേന്ന് അച്ഛന്റെ കൊലപാതകം

വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് നടന്നത്. വര്‍ക്കലയിലെ ശിവഗിരില്‍ വച്ചാണ് വിവാഹം നടന്നത് . വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. കല്യാണത്തിന് മുന്‍പ് അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിലും അച്ഛനെ സംസ്‌കരിച്ച സ്ഥലത്തുമെത്തി തൊഴുത് പ്രാര്‍ഥിച്ചിട്ടാണ് ശ്രീലക്ഷ്മി വിവാഹ മണ്ഡപത്തിലേക്ക് പോയത്.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കഴിഞ്ഞ മാസം 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ശ്രീലക്ഷ്മി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ജിഷ്ണു, ജിജിന്‍, ശ്യാം , മനു എന്നിവരാണ് രാജുവിന്റെ കൊലപാതകത്തിലെ പ്രതികള്‍.

Leave a Reply

Your email address will not be published.

visa-forign-passport-contry-border Previous post നഷ്ടം കോടികള്‍: ഷെങ്കന്‍ വിസക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തള്ളി; 2022 ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ട വര്‍ഷം
strike-india-cia-case-punishment Next post സി.എ.എ പ്രതിഷേധക്കേസുകൾ പിൻവലിക്കുമെന്ന ഉത്തരവ് വെറും വാക്കായി; ഇതുവരെ പിൻവലിക്കാൻ തീരുമാനിച്ചത് ഏഴ് ശതമാനം മാത്രം