snake-poison-cobra-wiper-

പാമ്പുകളെ പേടിക്കുന്നവരാണോ; എന്നാൽ ഇതിലേതെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കൂ

മഴക്കാലം ഒട്ടുമിക്കവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ഈ സമയത്താണ് ഇഴജന്തുക്കളും പുറത്തിറങ്ങുന്നത്. നാട്ടിൻപുറങ്ങളിലാണ് മഴക്കാലത്ത് ഏറ്റവും കൂടുതൽ പാമ്പുകളെ കണ്ടുവരുന്നത്. .മഴക്കാലത്ത് പാമ്പുകളെ വീട്ടിൽ നിന്നും തുരത്താൻ പണ്ടുകാലം മുതലേ നമ്മുടെ പൂർവ്വികർ പല പൊടികൈകൾ പ്രയാഗിച്ചിട്ടുണ്ട്.അവ ഇന്നും നമുക്ക് ഗുണം ചെയ്യും. ഏതൊക്കെയെന്ന് നോക്കാം.

  • വെളുത്തുളളിയും ഉളളിയും പാമ്പുകളെ തുരത്താൻ ഉപയോഗിക്കുന്നുണ്ട്. ഇവ ചതച്ച് തുണികിഴികളിലായി വീടിന്റെ പരിസരങ്ങളിൽ വയ്ക്കുവാണേൽ പാമ്പിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല. രണ്ടിലും സൾഫോണിക് ആസിഡ് അടങ്ങിയിട്ടുണ്ട്.കൂടാതെ വെളുത്തുളളിയുടെ രൂക്ഷ ഗന്ധം പാമ്പുകളെ തുരത്താൻ സഹായിക്കുന്നു.
  • വീടിന്റെ പരിസരത്ത് നാരങ്ങാ ചെടി വളർത്തുന്നത് നല്ലതാണ്.ഇതിന്റെ ഇലകളുടെ സുഗന്ധം ഇഴജന്തുക്കളെ വീടിന്റെ പരിസരത്ത് നിന്നും അകറ്റി നിർത്തുന്നു.
  • ഗ്രാമ്പുവിന്റയും കറുവപ്പട്ടയുടെയും എണ്ണ തുല്യ അളവിൽ ചേർത്ത മിശ്രിതം സ്പ്രേ ചെയ്യുന്നത് പാമ്പുകളുടെ സാന്നിദ്ധ്യം കുറയ്ക്കും.
  • മഴക്കാലത്ത് സ്ഥിരമായി വീടും പരിസരവും പുകയ്ക്കാൻ ശ്രദ്ധിക്കുക.പാമ്പുകൾക്ക് പുകയുളള സ്ഥലങ്ങളിൽ അധിക നേരം വാസമുറപ്പിക്കാൻ സാധിക്കില്ല.
  • ചുണ്ണാമ്പും തുളസിയും കലർന്ന മിശ്രിതം ഉപയോഗിക്കാം.
  • പാമ്പുകൾ വരാൻ സാദ്ധ്യത ഉളളയിടങ്ങളിൽ മണ്ണെണ്ണയോ വിനാഗിരിയോ സ്പ്രേ ചെയ്യുന്നത് ഉത്തമമായിരിക്കും.

Leave a Reply

Your email address will not be published.

cinema-nadikalil-sundhari-yamuna Previous post നദികളിൽ സുന്ദരി യമുന’യുടെ ടീസർ പുറത്തിറങ്ങി; സെപ്റ്റംബര്‍ 15ന് സിനിമ തിയറ്ററുകളിലെത്തും
31-Narendra-Modi-Get Next post ‘ഇന്ത്യ’യെ തകര്‍ക്കാന്‍ മോദി ‘ഭാരതം’