sidhique-lal-cinema

പ്രിയ സംവിധായകന് വിട; ഔദ്യോഗിക ബഹുമതികളോടെ സിദ്ദിഖിന്റെ മൃതദേഹം ഖബറടക്കി

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിന് യാത്രാമൊഴിയേകി ജന്മനാട്. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ സിദ്ദിഖിന്റെ ഭൗതിക ശരീരം ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ഔദ്യാേഗിക ബഹുമതി നൽകിയ ശേഷം മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേയ്ക്ക് കൊണ്ടുവന്നു. നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. സിനിമാ-സാംസ്കാരിക മേഖലയിലെ നിരവധിപേർ സിദ്ദിഖിന് അന്തിമോപചാരം അർപ്പിച്ചു.കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോയത്. വലിയ ജനാവലിയാണ് ഭൗതിക ദേഹത്തെ അനുഗമിച്ചിരുന്നത്. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കിയിരുന്നു. ഇന്നലെ രാത്രി​ 9.02ന് അമൃത ആശുപത്രി​യി​ലായിരുന്നു അന്ത്യം. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്.കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം തുടങ്ങുന്നത്. ഇവിടെ വെച്ചാണ് അദ്ദേഹം പിൽക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും ചേർന്ന് ഒരുക്കിയ ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, റാംഞ്ചി റാവു സ്പീക്കിം​ഗ്, മാന്നാ‍ർ മത്തായി തുടങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: സജിത, മക്കൾ: സുമയ, സാറ, സുകൂൺ.

Leave a Reply

Your email address will not be published.

micro-max-electric-vehicles Previous post ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് ചുവടുവെച്ച് മൈക്രോമാക്സ്
crime-hospital-medicine-oparation Next post പരുമല ആശുപത്രിയിലെ വധശ്രമ കേസ്; അനുഷയുടെ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതിയെ കസ്റ്റഡിയിൽ വിട്ടു