shiyas-kareem-rapping-a juim trainer-

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തു

പീഡന പരാതിയിൽ സിനിമ സീരിയൽ താരം ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തത്. കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടെയാണ് നടനെ പരിചയപ്പെട്ടതും, പിന്നീട് വിവാഹ വാഗ്ദാനം നൽകിയതും. ശേഷം ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും, 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറഞ്ഞു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

cr.omanakkuttan-maharajas-college-proffessor Previous post പ്രഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു
kozhikkode-school-shut-in-longtime Next post കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും; ക്ലാസുകൾ ഓൺലൈനിൽ