
എസ്എഫ്ഐക്ക് രാഷ്ട്രീയ വിദ്യാഭ്യാസമില്ല; വിവാദങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും
എസ്എഫ്ഐക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. എസ്എഫ്ഐ നേതൃത്വം നിരന്തരമായി വിവാദങ്ങളിൽ അകപ്പെടുന്നതിൽ സി.പി.എമ്മിന് അതൃപ്തിയുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധിക്കുകയെന്ന ചുമതലയിൽ നിന്ന് എസ്എഫ്ഐയെ പ്രതിരോധിക്കേണ്ട സ്ഥിതിയിലാണ് സി.പി.എം ഇപ്പോഴുള്ളത്.
വിവാദങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്ക് കടുത്ത അതൃപ്തിയുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ച ചെയ്യും. ആവശ്യമെങ്കിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ അഴിച്ചുപണി നടത്തുന്നതിനെ കുറിച്ചും നേതൃത്വം ആലോചിക്കുന്നുണ്ട്.
