science-mistry-new-day

സമ്മർ സോളിസ്റ്റിസ്; ഇന്ത്യയിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും

ഉത്തരാർദ്ധ ഗോളത്തിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും. സമ്മർ സോളിസ്റ്റിസ് ആയ ജൂൺ ഇരുപത്തിയൊന്നിന് ലോക യോഗാദിനം ആചരിക്കുവാൻ ഇന്ത്യ ഈ ദിനം തിരഞ്ഞെടുത്തതും ഈ പ്രത്യേകത ഉള്ളത് കൊണ്ട് കൂടിയാണ്. ഡൽഹിയിൽ ഇന്ന് 14 മണിക്കൂർ നീണ്ട പകലാണ് അനുഭവപ്പെടുക.

സൂര്യന്റെ സ്ഥാനം അനുസരിച്ചാണ് ഓരോ സ്ഥലത്തെയും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തീരുമാനിക്കുന്നത്. ഭൂമിയുടെ സഞ്ചാരപഥം മാറുന്നതിനനുസരിച്ച് ഇരു ധ്രുവങ്ങൾക്കിടയിലും സൂര്യന്റെ സ്ഥാനവും മാറിക്കൊണ്ടിരിക്കും. ഭൂമിയുടെ ധ്രുവങ്ങളിൽ സൂര്യനിൽ നിന്ന് പരമാവധി ചെരിവ് വരുമ്പോഴാണ് ഉത്തരായനാന്തവും ദക്ഷിണായനാന്തവും സംഭവിക്കുന്നത്. അതാത് അർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ പകലുകളും ദൈർഘ്യം കുറഞ്ഞ രാത്രിയും ഈ ദിനങ്ങളിലാണ് ഉണ്ടാവുക.

ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിൽ ഒരു വർഷത്തിൽ ഏറ്റവും നീണ്ട പകലും ഏറ്റവും ചെറിയ രാത്രിയും ഇന്നേ ദിവസമാണ് ഉണ്ടാവുക. ദക്ഷിണാർദ്ധ ഗോളത്തിൽ ഡിസംബർ 21 അല്ലെങ്കിൽ 22 നാണ് ദൈർഘ്യമേറിയ പകലുകൾ ഉണ്ടാവുക.

Leave a Reply

Your email address will not be published.

rape-girl-orfen-mangod Previous post പ്രായപൂർത്തിയാകാത്ത അനാഥ പെൺകുട്ടിയെ കെട്ടിയിട്ട് പീഡനം; ആൾദൈവം അറസ്റ്റിൽ
mguniversity-certificate-missing Next post എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി; പ്രാഥമിക പരിശോധന തുടങ്ങി