
സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടത്തും; കായികമേള ഒക്ടോബറിൽ കുന്നംകുളത്ത്
ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലം ജില്ലയിൽ വെച്ച് നടക്കും. സംസ്ഥാന കായികമേള ഒക്ടോബറിൽ തൃശ്ശൂരിലെ കുന്നംകുളത്തും നടക്കുമെന്ന് സർക്കാർ അറിയിച്ചു. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഈക്കാര്യം തീരുമാനിച്ചത്.
ശാസ്ത്ര മേള ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടത്തും. സ്പെഷൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും, ടിടിഐ കലാമേള സെപ്റ്റംബറിൽ പാലക്കാടും നടത്താൻ തീരുമാനിച്ചു.