school-christian-bajrang-dal-teacher

സ്കൂളിൽ ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടു; പ്രിൻസിപ്പലിനെ മർദിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ

വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നാരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ. മഹാരാഷ്ട്രയിലെ തലേഗാവിലാണ് സംഭവം. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടറിനെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ സ്കൂളിനുള്ളിൽ പ്രവേശിച്ച് മർദിച്ചത്.ചില രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നായിരുന്നു ബജ്രംഗ്ദൾ പ്രവർത്തകരുടെ മർദനം. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ അലക്സാണ്ടറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങൾക്ക് അവധി നൽകുന്നില്ലെന്നും പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്നും രക്ഷിതാക്കൾ പരാതിയിൽ ആരോപിച്ചു.

Leave a Reply

Your email address will not be published.

viswa-natha-perumal-congress-udf Previous post മുഖ്യമന്ത്രിക്ക് ഗേള്‍ ഫ്രണ്ടോ?, വിശ്വനാഥ പെരുമാള്‍ ‘പെട്ടു’
farmacy-medicals-secrateriate-strike Next post വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്