
കെപിഎസ്ടിഎ ഇന്നും നാളെയും രാപകൽ സമരം നടത്തും
എയ്ഡഡ് സ്കൂളുകളിലെ എല്ലാ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, സർക്കാർ സ്കൂളുകളിലെ PSC നിയമനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 14 ,15 തീയതികളിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്നു. ജൂലൈ 14 ന് വൈകിട്ടു 4ന് ആരംഭിക്കുന്ന സമരം മുൻ മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 10നു KPSTA സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ സമാപന യോഗം ഉദ്ഘാടനം ചെയ്യും. ആയിരകണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകർ വർഷങ്ങളായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. നിയമനങ്ങളുടെ ഫയലുകൾ വിവിധ വിദ്യാഭ്യാസ ഓഫിസു കളിൽ കെട്ടി കിടക്കുകയാണന്നും പി.എസ്.സി ലിസ്റ്റുകൾ നിലവിലുണ്ടായിട്ടും സർക്കാർ സ്കൂളുകളിൽ നിയമനങ്ങൾ നടക്കുന്നില്ലെന്നും, സ്റ്റാഫ് ഫിക്സ് സേ ഷൻ അകാരണമായി വൈകിക്കുന്നുവെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്റ് പ്രദീപ് നാരായൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അനിൽ വട്ടപ്പാറ, അനിൽ വെഞ്ഞാറമൂട് , എൻ രാജ്മോഹൻ , ജില്ലാ സെക്രട്ടറി ആത്മ കുമാർ, ജില്ലാ ട്രഷറർ ബിജു ജോബായി എന്നിവർ സംസാരിച്ചു.