sanju-v-samson-india-west-indies-match-today

ഒന്നാം ഏകദിനം മത്സരം ഇന്ന്: സഞ്ജു കളിക്കുമോ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ഏകദിന മത്സരംഗൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മാച്ച് ബ്രിഡ്ജ്ടൗണിൽ ഇന്ന് നടക്കുമ്പോൾ പോരാട്ടം ആവേശകരമാകും എന്നാണ് വിശ്വാസം.

ലോകകപ്പ് മുന്നിൽകണ്ട് 50 ഓവർ മത്സരങ്ങൾക്ക് ഇന്ത്യ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.ഇന്ത്യയുടെ 2023 ഏകദിന ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താനുള്ള മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറച്ച് കളിക്കാരെ പരീക്ഷിക്കാൻ ഇത് അവസരം നൽകും.വിന്ഡീസിനെതിരെയുള്ള എവേ പരമ്പര സഞ്ജു സാംസണും ഇഷാൻ കിഷനും പോലുള്ള കളിക്കാർക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനും ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടാനുമുള്ള അവസരം നൽകും.

റിഷാബ് പന്ത് പരിക്കേറ്റ് പുറത്തായതിനായി കെ എൽ രാഹുലായിരിക്കും ഒന്നാം നിര വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ, അതിനാൽ ഇഷാനും സാംസണും തമ്മിൽ ഒരാൾക്ക് മാത്രമേ ലോകകപ്പിൽ അവസരം ലഭിക്കു.രണ്ടുപേരും സ്വന്തം നിലയിൽ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുന്ന മികച്ച കഴിവുള്ള കളിക്കാരാണ്, അതിനാൽ രണ്ടിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും

ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ഏകദിന മത്സരങ്ങൾ ആരംഭിക്കുക. മത്സരങ്ങൾ എല്ലാം തന്നെ ഫാൻ കോഡ് അപ്ലിക്കേഷൻ വഴിയും ജിയോ സിനിമ വഴിയും കാണാൻ കഴിയും. കൂടാതെ DD.DD Sports ലൈവ് ടെലികാസ്റ് ഉണ്ടാകും.live streaming will be available on Fan Code and Jio Cinema

ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma (c), Ruturaj Gaikwad, Virat Kohli, Shubhman Gill, Sanju Samson (wicket-keeper), Surya Kumar Yadav, Ishan Kishan (wicket-keeper), Shardul Thakur, Ravindra Jadeja, Hardik Pandya (vc), Yuzvendra Chahal, Kuldeep Yadav, Axar Patel, Jaydev Unadkat, Mohd. Siraj, Umran Malik, Mukesh Kumar.

Leave a Reply

Your email address will not be published.

seema-anju-pakisthan-china-india Previous post അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ; ഇത്തവണ ചൈനീസ് യുവതി, എത്തിയത് പാകിസ്ഥാനില്‍
air0force-army-wing-command Next post ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ 40-മത് സ്ഥാപകദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു