sanju-samson-wc-sixteen-nine

രാഹുല്‍ കീപ്പറാകും, ഇഷാന്‍ ബാക്കപ്പും, സഞ്ജുവിനെ പുറത്താക്കാന്‍ തീരുമാനം

ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തുമ്പോള്‍ അതില്‍ സാന്നിദ്ധ്യമാകാന്‍ ഒരു മലയാളി താരമുണ്ടാകുമോയെന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഏകദിന, ടി20 ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചതോടെ ആ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീം സംബന്ധിച്ച് ചില നിര്‍ണ്ണായ തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ പരിഗണിക്കാനുള്ള പദ്ധതിയിലാണ് സെലക്ടര്‍മാര്‍ തയ്യാറാക്കുന്നത്. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജുവിന് വലിയ തിരിച്ചടിയായി അത് മാറും.

ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ ടീമിന് പുറത്താണുള്ളത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ പരിശീലനം നടത്തി ഫിറ്റ്‌നസ് വീണ്ടെടുത്ത താരം ഏഷ്യാ കപ്പ് കളിക്കുമെന്നാണ് വിവരം.

രാഹുലിനെ വിക്കറ്റ് കീപ്പറാക്കുകയും നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിപ്പിക്കുകയും ചെയ്യാമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നതോടെ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് സാധ്യത. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരത്തെ ഓപ്പണിങ് ബാക്കപ്പ് റോളും നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

മധ്യനിരയിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ഏഷ്യാ കപ്പ് കളിച്ചേക്കുമെന്നാണ് വിവരം. കൂടാതെ സൂര്യകുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.

അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിനാണ് പണികിട്ടുക. സഞ്ജുവിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കൂടുതല്‍ സാധ്യത. ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ടീമില്‍ ഇടം പിടിക്കുന്നതോടെ സഞ്ജുവിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. മധ്യനിരയില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ഇഷാനോ രാഹുലിനോ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യാതെ സഞ്ജുവിന് 15 അംഗ ടീമിലേക്കെത്താനായേക്കില്ല.

Leave a Reply

Your email address will not be published.

manippoor-sivan-kutty-school-kerala-girl Previous post മണിപ്പൂരിലെ ജേ ജെം ഇനി കേരളത്തിന്‍റെ വളർത്തുമകൾ; സർക്കാർ സ്കൂളിൽ അഡ്മിഷൻ, സന്ദർശിച്ച് മന്ത്രി വി.ശിവൻകുട്ടി
sanju-v.samson-indian-cricket-team-ireland-tour-captain Next post ഹാര്‍ദ്ദിക്കിനും വിശ്രമം, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിലേക്ക്