sanju-new-look-new-jercy-team-india

രോഹിത്തും കോഹ്ലിയും പുറത്ത്, താരമായി സഞ്ജു, പുതിയ ജഴ്‌സി പുറത്ത് വിട്ട് ബിസിസിഐ

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്‌സി പുറത്തിറക്കി ബിസിസിഐ. ഡ്രീം ഇലവന്‍ ജേഴ്‌സി സ്‌പോണ്‍സര്‍മാരായി എത്തിയശേഷം പുറത്തിറക്കുന്ന ആദ്യ ഏകദിന ജേഴ്‌സിയാണിത്. പതിവ് തെറ്റിച്ച് വെറ്റല്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിരാട് കോഹ്ലിയോ ഇല്ലാതെയാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി അവതരിപ്പിച്ചത്. അതെസമയം ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഈ ജഴ്‌സിയാണോ ഇന്ത്യ അണിയുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ശുഭ്മാന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവനിരയാണ് പുതിയ ജഴ്‌സി ധരിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നത്.

സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ഒഴിവാക്കി ജേഴ്‌സി പുറത്തിറക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്കുള്ള സൂചനയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാരായി എത്തിയശേഷം ആദ്യമായാണ് ഇന്ത്യ പരിമിത ഓവര്‍ പരമ്പര കളിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഡിഡാസ് ജേഴ്‌സി ധരിച്ചിറങ്ങിയ ഇന്ത്യക്ക് ജേഴ്‌സി സ്‌പോണ്‍സര്‍മാരുണ്ടായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പാണ് ബൈജൂസിന് പകരം ജേഴ്‌സി സ്‌പോണ്‍സര്‍മാരായി ഡ്രീം ഇലവന്‍ എത്തിയത്.

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഡ്രീം ഇലവന്‍ ജഴ്‌സി സ്‌പോണ്‍സര്‍മാരായി അരങ്ങേറിയത്. അഡിഡാസ് ഒരുക്കിയ ജഴ്‌സിയില്‍ ഡ്രീം ഇലവന്‍ എന്ന് ചുവപ്പു നിറത്തില്‍ എഴുതിയത് ആരാധകരുടെ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ വൈറ്റ് ബോള്‍ ജഴ്‌സിയില്‍ നീലയില്‍ വെള്ള നിറത്തിലാണ് ഡ്രീം ഇലവന്റെ പേരെഴുതിയിരിക്കുന്നത്. വിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരകളില്‍ ഇതേ ജഴ്‌സിയാവും ഇന്ത്യന്‍ ടീം ധരിക്കുക.

Leave a Reply

Your email address will not be published.

Ganga-Singh-ifs-kerala-forest Previous post ഗംഗാ സിംഗ് ഐഎഫ്എസ് മുഖ്യ വനംമേധാവി
ICC-2019-world-cup-schedule-1 Next post ലോകകപ്പ് ആരുയര്‍ത്തും: പ്രവചിച്ച് ജോണ്ടി റോഡ്‌സ്