sakthidharan-politics-cpm-kaithola-paaya

ആറ് മാസം പ്രായമായ പേരക്കുട്ടിയെപോലും അസഭ്യം പറയുന്നു, സൈബർ ആക്രമണം: ശക്തിധരൻ

സിപിഎമ്മിന്റെ നേതാവ് സമ്പന്നരിൽനിന്ന് കൈപ്പറ്റിയ 2 കോടിയിലേറെ രൂപ കൈതോലപ്പായയിൽ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലേ രൂക്ഷമായ സൈബർ ആക്രമണമാണ് താൻ നേരിടുന്നതെന്ന് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ.

‘കമ്യൂണിസ്റ്റ് പാർട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് സൈബർ ആക്രമണം. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പലവട്ടംപോയി പരാതി സമർപ്പിച്ചിട്ടും മൊഴി കൊടുത്തിട്ടും നടപടിയെടുത്തില്ല. സൈബർ വിഭാഗത്തിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. എനിക്കും കുടുംബത്തിനുമെതിരെ വളരെ രൂക്ഷമായ രീതിയിലാണ് സൈബർ ആക്രമണം നടത്തുന്നത്.

പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ ആക്രമിക്കുമ്പോൾ പാർട്ടിയിൽ എനിക്കു പരിചയമുള്ളവർക്കുപോലും ദുഃഖമില്ല. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ.ബേബിക്ക് ഫോർവേർഡ് ചെയ്തപ്പോൾ കണ്ണീർ മുറ്റിവീഴുന്ന ഒരു ചിഹ്നമായിരുന്നു പ്രതികരണം. സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിൽ സമൂഹമാധ്യമത്തിലെ വ്യക്തിപരമായ അക്കൗണ്ടിന്റെ പ്രവർത്തനം മരവിപ്പിക്കുകയാണ്” സമൂഹമാധ്യമത്തിലെഴുതിയ പോസ്റ്റിൽ ജി.ശക്തിധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

industry-kerala-p.rajeev-prakash-javadekkar Previous post കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥ: ഉത്തരവാദിത്തം ഇരുമുന്നണികള്‍ക്കുമെന്ന് പ്രകാശ് ജാവദേക്കര്‍
kl-sreeram-google-mistke-report-1,11crore-riward Next post ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളിക്ക് 1.11 കോടി സമ്മാനം