saji-cheriyaan-chalachithra-acadey-award

സ്ത്രീവിരുദ്ധം, തീർത്തും വിലകുറഞ്ഞ വാക്കുകൾ’; ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം: സാംസ്കാരിക മന്ത്രി സജി ചെറിയാന്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിനിടെ, സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അലൻസിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു. 

‘‘പുരസ്കാര സമർപ്പണ വേദിയിൽ പറഞ്ഞത് തീർത്തും വിലകുറഞ്ഞ വാക്കുകൾ. സാസ്കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം’’– മന്ത്രി പറഞ്ഞു. 

അതേ സമയം താനാരെയും അപമാനിച്ചില്ല എന്നും സ്ത്രീകളാണ് പുരുഷന്‍മാരെ ഉപഭോഗവസ്തുവായി കാണുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. മാപ്പ് പറയില്ലെന്നും തന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നുമാണ് അലന്‍സിയറിന്റെ ന്യായീകരണം.

”സ്ത്രീ പ്രതിമ എന്നെ പ്രലോഭിക്കുന്നില്ല. സ്ത്രീയെ കാണിച്ചു പ്രലോഭിപ്പിക്കരുത് എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പുരുഷ പ്രതിമ തരുന്നില്ല. സ്ത്രീകളാണ് പുരുഷനെ ഉപഭോഗ വസ്തുവായി കാണുന്നത്. ഞാനല്ല, സിനിമാക്കാരുമല്ല. എന്ത് അപമാനമാണ് നടത്തിയത്. ഇതിലെ സ്ത്രീവിരുദ്ധത എനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് ആണ്‍കരുത്തുള്ള പ്രതിമയെ വേണമെന്നും പറഞ്ഞു. അതിനെന്താണ് തെറ്റ്. ഞാന്‍ ഒരു തെറ്റും ചെയ്തില്ല. മാപ്പ് പറയില്ല”- അലന്‍സിയര്‍ പറഞ്ഞു

Leave a Reply

Your email address will not be published.

fake-news-nipha-virus Previous post നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് കൊയിലാണ്ടി പൊലീസ്
bheeman raghu-film-awards-malayalam Next post എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ട്, അച്ഛനോടുള്ള സ്നേഹം തോന്നി; ഭീമൻ രഘു