
കഴക്കൂട്ടം സൈനിക സ്‌കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം കഴക്കൂട്ടം
സൈനിക സ്കൂളിൽ ആഘോഷിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്രകുമാർ മുഖ്യാതിഥിയായി ദേശീയ പതാക ഉയർത്തുകയും തുടർന്ന് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

മികച്ച മാർച്ചിംഗ് സംഘത്തിനുള്ള പ്രത്യേക അവാർഡ് രാജാജി ഹൗസ് നേടുകയും കണ്ടിജന്റ് കമാൻഡർ, ഹൗസ് ക്യാപ്റ്റൻ അഭിനവ് അതിനുള്ള ട്രോഫി പ്രിൻസിപ്പലിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.

‘മേരി മട്ടി മേരാ ദേശ്’ കാമ്പയിന്റെ ഭാഗമായി, കേഡറ്റുകൾ ഉൾപ്പടെ എല്ലാവരും ഒരു മുഷ്‌ടി മണ്ണുമായിപ്രതിജ്ഞയുമെടുത്തു. ‘ഹർ ഘർ തിരംഗ’ എന്ന കാമ്പെയ്‌ന്റെ ഭാഗമായി ആഴ്ചകൾ മുമ്പ് കേഡറ്റുകൾ കാമ്പസിന് പുറത്തുള്ള സ്റ്റാഫ് ക്വാർട്ടേഴ്സുകളും പാർപ്പിട മേഖലകളും സന്ദർശ്ശിക്കുകയും ഇന്ത്യൻ പതാക കൈമാറുകയും ശുചിത്വ യഞ്ജം നടത്തുകയും ചെയ്തിരുന്നു.