robbery-snaching-fake-lady-police-crime

ബസിലും ആശുപത്രിയിലും തിരക്കുണ്ടാക്കി മോഷണം; 3 സ്ത്രീകൾ പിടിയിൽ

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 3 സ്ത്രീകൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ ദുർഗാലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തിരുവല്ലയിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മോഷണം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തിരുവണ്ടൂർ സ്വദേശിനിയിൽനിന്നാണ് മൂവരും 30,000 രൂപയും എടിഎം കാർഡുമടങ്ങുന്ന പഴ്സ് മോഷ്ടിച്ചത്. ബില്ലടയ്ക്കാനായി ബാഗ് തുറന്നപ്പോഴാണു പണം നഷ്ടപ്പെട്ട വിവരം ഉടമ അറിഞ്ഞത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികൾ വൈഎംസിഎ ജംഗ്ഷനു സമീപത്തുനിന്നു പിടിയിലായി. ബസുകളിലും ആശുപത്രികളിലുമെത്തി തിരക്കുണ്ടാക്കി മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. വിരലടയാളം പരിശോധിച്ചതിലൂടെയാണു സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ മുപ്പതോളം കേസുകൾ നിലവിലുണ്ടെന്നു വ്യക്തമായത്.

Leave a Reply

Your email address will not be published.

k.vidya-rasika-university-fake-certificate Previous post വിദ്യ വ്യാജരേഖ തയാറാക്കിയത് സീനിയറിനെ തോല്‍പിക്കാന്‍; നിയമനാര്‍ഹത രസിതയ്ക്ക്
ep-jayarajan-kaithola-paaya-2crore-pinarayi Next post കൈതോലപ്പായയിലെ പണം: ആരോപണം പാര്‍ട്ടിക്കു നേരെയല്ലെന്ന് ഇപി ജയരാജന്‍