raping-brutally-two-times

പതിനാല് കാരിയെ പീഡിപ്പിച്ചതിന്, ചിറ്റപ്പന് പതിമൂന്ന് വർഷം കഠിന തടവും 45,000 രൂപ പിഴയും

പതിനാല്കാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് പതിമൂന്ന് വർഷം കഠിന തടവും നാൽപ്പത്തി അച്ചായിരം രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പാങ്ങോട് സ്വദേശി ഉണ്ണി (24)യെയാണ് ജഡജി ആർ.രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2017 ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകിട്ട് അഞ്ചോടെ പീഡിപ്പിക്കാൻ ഉള്ള ഉദ്ദേശത്തിൽ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടു പോയപ്പോൾ കുട്ടി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറിൽ ഒരു ഞാറാഴ്ച്ചയാണ് അടുത്ത സംഭവം നടന്നത്. കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളിൽ കൊണ്ടുപോവി വായിക്കുള്ളിൽ തുണി കുത്തി കയറ്റിയതിന് ശേഷമാണ് പീഢിപ്പിച്ചത്.കുട്ടി ബഹളം വെച്ച് പ്രതിയെ കൈകാലുകൾ കൊണ്ട് ചവിട്ടിയപ്പോഴാണ് പ്രതി വിട്ടത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. പീഡനത്തിൽ കുട്ടിയുടെ മനോനില തകരുകയും വീട്ടുകാർ മനോരോഗ ഡോക്ടറെ കാണിച്ചെങ്കിലും കുട്ടി ഭയന്ന് സംഭവം പറഞ്ഞില്ല. പ്രതി വീണ്ടും കുട്ടിയെ ശല്യപെടുത്തിയപ്പോൾ ആണ് കുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തി ത്.
പ്രോസിക്യഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ , അഭിഭാഷകരായ എം.മുബീന, ആർ.വൈ. അഖിലേഷ് ഹാജരായി. 15 സാക്ഷികളെയും, 21 രേഖകളും , 6 തൊണ്ടിമുതലകളും ഹാജരാക്കി. പാങ്ങോട് എസ്.ഐ ജെ.അജയൻ ആണ് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published.

crime-nazeer-thadayandavida-police Previous post തടിയന്റവിട നസീറുമായി ബന്ധം; ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചുപേര്‍ പിടിയില്‍
rohith-cricket-indian-team-world-cup Next post സെഞ്ച്വറി നേട്ടമായി, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍; ഋഷഭ് പന്ത് പുറത്ത്, തുടക്കം ഗംഭീരമാക്കി ജയ്‌സ്വാള്‍