raju-murder-varkkala-attack-evidece

പ്രതികളുമായി പൊലീസ് രാജുവിന്റെ വീട്ടില്‍; പാഞ്ഞടുത്ത് ബന്ധുക്കള്‍, വന്‍ പ്രതിഷേധം, തെളിവെടുപ്പ് മുടങ്ങി

വര്‍ക്കലയില്‍ മകളുടെ വിവാഹ തലേന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ബന്ധുക്കളുടെ പ്രതിഷേധം. പ്രതികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരെ കൊല്ലപ്പെട്ട രാജുവിന്റെ വടശ്ശേരിക്കോണത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ ബന്ധുക്കള്‍ തടയുകയായിരുന്നു. തുടര്‍ന്ന് തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് പ്രതികളുമായി മടങ്ങി. പ്രതികളെ എത്തിക്കുമെന്ന് അറിഞ്ഞ് മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് വീട്ടിലെത്തിയത്. പൊലീസ് വാഹനത്തിന് നേരെ ബന്ധുക്കള്‍ പാഞ്ഞടുത്തു. പ്രതികളെ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ സാധിച്ചില്ല. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് തെളിവെടുപ്പിനായി അന്വേഷണ സംഘം ഇവരുമായി രാജുവിന്റെ വീട്ടിലെത്തിയത്. രണ്ടിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. രാജുവിനെ അക്രമിക്കുന്നതിന് മുന്‍പ് പ്രതികള്‍ മദ്യപിച്ച വര്‍ക്കല ക്ലിഫിലെ ബാറിലെത്തി തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് രാജുവിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ 27ന് രാത്രിയാണ് കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി പ്രണയത്തില്‍ നിന്ന് പിന്‍മാറി മറ്റൊരു വിവാഹത്തിന് മുതിര്‍ന്നതാണ് ജിഷ്ണുവിനെ പ്രകോപിപ്പിച്ചത്.

Leave a Reply

Your email address will not be published.

ajith-salini-tamil-moovie-actor Previous post സ്വന്തം വീരകഥകൾ കാശ് കൊടുത്ത് എഴുതിക്കുന്നു, നടൻ അജിത് ഫ്രോഡാണ്’: ആരോപണവുമായി നിർമ്മാതാവ്
ksrtc-swift-speed-road-passengers Next post കെ.എസ്.ആര്‍.ടി.സി സ്ഫിറ്റ് ബസിന്റെ വേത 80 കിലോമീറ്റര്‍ ആയി ഉയര്‍ത്തി