raina-cricket-restaurant-amsterdam

ആംസ്റ്റര്‍ഡാമില്‍ ‘റെയ്‌ന റെസ്‌റ്റോറന്റ്’

രുചിക്കൂട്ടിന്റെ പുതിയ ഇന്നിങ്‌സ്

ജീവിതത്തില്‍ പുതിയ ഇന്നിങ്സിനു തുടക്കമിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഭക്ഷണ പ്രിയനും ഭക്ഷണം ഉണ്ടാക്കാനുമൊക്കെ ഏറെ താത്പര്യമുള്ള ആളാണ് റെയ്ന. താരം ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള വീഡിയോ ആരാധകരുമായി നേരത്തെയും പങ്കിട്ടിരുന്നു. ഇപ്പോള്‍ നെതര്‍ലന്‍ഡ്സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ പുതിയ ഇന്ത്യന്‍ റസ്റ്റോറന്റ് തുടങ്ങിയിരിക്കുകയാണ് റെയ്ന. ഭക്ഷണം പാകം ചെയ്യാനടക്കമുള്ള താത്പര്യമാണ് ഇതിനു പിന്നിലെന്ന് റെയ്‌ന സോഷ്യല്‍ മീഡിയ പേജിലൂടെ റെസ്റ്റോറന്റിന്റെ ചിത്രങ്ങളടക്കമുള്ളവ പങ്കിട്ട് താരം വ്യക്തമാക്കി. ആംസ്റ്റര്‍ഡാമിലെ റെയ്ന ഇന്ത്യന്‍ റെസ്റ്റോറന്റ് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ എനിക്ക് ആഹ്ലാദമുണ്ട്. ഭക്ഷണത്തോടും അതു പാചകം ചെയ്യാനുമുള്ള എന്റെ അഭിനിവേശമാണ് ഇതിന്റെ അടിസ്ഥാനം. മുന്‍പും എന്റെ ഭക്ഷണത്തോടുള്ള ഇഷ്ടം നിങ്ങള്‍ കണ്ടിട്ടുണ്ട്. എന്റെ പാചക സാഹസികതകള്‍ക്കും നിങ്ങള്‍ സാക്ഷികളാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ രുചികള്‍ ആധികാരികമായി യൂറോപ്പിന്റെ ഹൃദയത്തിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിലാണ് ഞാന്‍. ആവേശകരമായ അപ്ഡേറ്റുകള്‍ക്കായും വായില്‍ വെള്ളമൂറുന്ന പുതിയ രുചികള്‍ക്കായും കാത്തിരിക്കു’- റെയ്ന കുറിച്ചു. 36കാരനായ താരം ഇന്ത്യക്കായി 18 ടെസ്റ്റുകകളും 226 ഏകദിനങ്ങളും 78 ടി20 പോരാട്ടങ്ങളിലും ഇറങ്ങി. മൂന്ന് ഫോര്‍മാറ്റിലുമായി 7,000ത്തിനു മുകളില്‍ റണ്‍സുള്ള താരമാണ് റെയ്ന.
2008 മുതല്‍ 2021 വരെ ഐപിഎല്ലിലും താരം നിറസാന്നിധ്യമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോനി തലയും റെയ്ന ചിന്ന തല എന്നും അറിയപ്പെട്ടു. 205 മത്സരങ്ങള്‍ താരം ഐപിഎല്ലില്‍ കളിച്ചു. 5,500 റണ്‍സും നേടി.

Leave a Reply

Your email address will not be published.

k.muraleedharan-udf-congress-delhi-narendra-modi-pinarayi-vijayan Previous post ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടി; സർക്കാരിനെതിരെ കെ മുരളീധരൻ
two-wheeler-high=court-passengers Next post രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ഇരുചക്രവാഹനയാത്ര ഉപേക്ഷിക്കണം, ഹെല്‍മെറ്റ് വെക്കുന്നതിന് ഇളവുനല്‍കാനാകില്ല; ഹൈക്കോടതി