rain-drops-mazha-wind-land-slide

മഴ: ജില്ലയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ ഇന്നും (ജൂലൈ മൂന്ന്) നാളെയും (ജൂലൈ നാല്) 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിൽ ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.

ശക്തമായ മഴ ലഭിക്കുന്ന പശ്ചാത്തലത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറത്തിറക്കി. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനോട് സഹകരിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. പൊതു-സ്വകാര്യ ഇടയങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും ബോർഡുകളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. മരങ്ങൾ കോതി ഒതുക്കണം.

നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ, മീൻപിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങളുടെ മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.

sudhakaran-kpcc-president-kerala-politics Previous post സിപിഎം 6 തവണ വധിക്കാൻ ശ്രമിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; പുതിയ ആരോപണവുമായി കെ സുധാകരൻ
delhi-sisoda-liqure-case-police-court Next post ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ദില്ലി ഹൈക്കോടതി