
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചു; വിജ്ഞാപനം പുറത്തിറക്കി
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചത്. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.