
രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങി രാഹുൽ; ഗുജറാത്ത് മുതൽ മേഘാലയ വരെ
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടം ഗുജറാത്ത് മുതൽ മേഘാലയ വരെ നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. യാത്ര ഗുജറാത്തിൽ ആരംഭിച്ച് മേഘാലയയിൽ അവസാനിക്കും. അതേസമയം, യാത്രയുടെ തീയതിയോ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളോ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം ജനുവരി 30ന് കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 3,970 കിലോമീറ്റർ പിന്നിട്ട യാത്ര 12 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടെ കടന്നുപോയി.