ragging-stop-shoes-licking

കാസർകോട് ബേക്കൂർ സ്കൂളിൽ റാഗിങ് പരാതി; ഷൂ ഇട്ട് വന്നതിന് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു

കാസർകോട് ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിങിന്റെ പേരിൽ മർദിച്ചതായി പരാതി. പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെയാണ് സ്കൂളിൽ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. വിദ്യാർഥിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച വെെകുന്നേരമാണ് സംഭവം. പ്ലസ് വൺ വിദ്യാർഥികൾ ഷൂ ഇടാൻ പാടില്ലെന്നും ചെരുപ്പ് ഇട്ടു വരണമെന്നും പറ‍ഞ്ഞായിരുന്നു ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ മർദിച്ചത്. ഒടുവിൽ സ്കൂളിലെ അധ്യാപകർ ചേർന്നാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർഥിയുടെ മുഖത്തും നെഞ്ചിലും അടി കിട്ടിയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published.

New-Vande-Bharat-Express Previous post ചെന്നൈ ഇനി വേറെ ലെവൽ; പുത്തൻ വന്ദേ ഭാരത് എത്തുന്നത് ഇവിടെ
police-custory-murder-crime Next post താമിറിന്റേത് കസ്റ്റഡി മരണമെന്ന് തെളിയിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരമാസകലം മർദനമേറ്റ പാടുകള്‍