rafaal-france-indian-army-war-fire

മിഗ്ഗിനു പകരം ഇനി റഫാൽ മറീൻ; 26 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് 26 റഫാൽ മറീൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ നാവികസേന വാങ്ങും. വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, വിക്രമാദിത്യ എന്നിവയിൽ അവ വിന്യസിക്കും. കാലപ്പഴക്കം മൂലം ഘട്ടംഘട്ടമായി ഒഴിവാക്കുന്ന റഷ്യൻ നിർമിത മിഗ് 29കെ വിമാനങ്ങൾക്കു പകരമാണ് റഫാൽ മറീൻ വാങ്ങുന്നത്. 

ഫ്രഞ്ച് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഈ മാസം 13,14 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തുമ്പോൾ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. ഫ്രഞ്ച് സഹകരണത്തോടെ 3 അന്തർവാഹിനികൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള കരാറും പ്രഖ്യാപിച്ചേക്കും. ആകെ 90,000 കോടി രൂപയുടെ കരാറുകളാണിവ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ കൗൺസിൽ കരാറുകൾക്കു പച്ചക്കൊടി കാട്ടി. 

യുഎസ് കമ്പനിയായ ബോയിങ്ങിനെ പിന്തള്ളിയാണ് ഡാസോ ഏവിയേഷൻ കരാർ സ്വന്തമാക്കിയത്. ബോയിങ്ങിന്റെ എഫ്എ 18 സൂപ്പർ ഹോണെറ്റും ഡാസോയുടെ റഫാൽ മറീനും തമ്മിലായിരുന്നു മത്സരം. ഇരു വിമാനങ്ങളിലും നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യം എന്നു വിലയിരുത്തി നാവികസേന റഫാൽ മറീൻ തിരഞ്ഞെടുത്തത്. 

Leave a Reply

Your email address will not be published.

e.sreedharan-metro-high-speed-rail-coridor Previous post കേരളത്തിൽ സിൽവർലൈൻ നടക്കില്ല; അതിവേഗ പാതയൊരുക്കാം; സർക്കാർ പറഞ്ഞാൽ തയാറെന്ന് ഇ.ശ്രീധരൻ
flood-landslide-mazha-rough-sea Next post ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഹിമാചൽ പ്രദേശിൽ മാത്രം 20 മരണം