Radhakrishnan-tvmpressclub-pv.anwar-media

പ്രസ് ക്ലബ് പ്രസിഡൻ്റിന് വധഭീഷണി:
പി.വി.അൻവർ എം.എൽ.എയ്ക്കെതിരെ തെളിവ് സഹിതം ഡി.ജി.പിക്ക് പരാതി

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് നടപടികൾക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബ് പുറപ്പെടുവിച്ച വാർത്താകുറിപ്പിനെ തുടർന്ന് പി.വി .അൻവർ MLA യുടെ അനുചരന്മാരായ ഗുണ്ടാസംഘം തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനെ വധിക്കുമെന്ന് ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് പ്രസ് ക്ലബ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

കഴിഞ്ഞദിവസം മറുനാടൻ മലയാളിയിലെ പോലീസ് അതിക്രമങ്ങൾക്കെതിരെയും സ്ത്രീകൾ അടക്കമുള്ള മാധ്യമപ്രവർത്തകരുടെ വീടുകയറി അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെയും തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ആ കുറിപ്പിലെ ചില പരാമർശങ്ങൾ പി.വി. അൻവർ എംഎൽഎയ്ക്ക് എതിരെയാണെന്ന് മുൻവിധിയോടുകൂടിയാണ് എം എൽ എയുടെ അനുയായികൾ എന്നവകാശപ്പെടുന്ന ചിലർ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ നമ്പറിലേക്ക് നേരിട്ട് വിളിച്ചും സന്ദേശമയച്ചും സമൂഹമാധ്യമങ്ങളിലും നിരന്തരം ഭീഷണിപ്പെടുത്തുന്നത്. കൊന്നുകളയുമെന്നാണ് ഭീഷണി.

തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്നും അടിയന്തര ഇടപെടലും അന്വേഷണവും നടത്തി എം. രാധാകൃഷ്ണന്റെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും അൻവറിൻ്റെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനുവും ട്രഷറർ എച്ച്.ഹണിയും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

cpm-bjp-bheeman-raghu-akg-centre Previous post ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക്; നടൻ ഭീമൻ രഘു എകെജി സെന്ററിൽ
eb-series-vinod-ryan-ott-plat-foam Next post മയങ്ങുന്ന യുവത്വം, വിളിച്ചുണര്‍ത്താന്‍ ‘ഗ്യാംങ്‌സ്’