r.bindu-higher-education

കള്ളം പറഞ്ഞ മന്ത്രി ബിന്ദു മാപ്പ് പറയണം

PSC അംഗീകരിച്ച പട്ടികയിൽ നിന്നും പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് നിവേദനം

തൃശ്ശൂർ കേരളവർമ്മ കോളേജിൽ താൻ വൈസ് പ്രിൻസിപ്പലായിരുന്നുവെന്നും പ്രിൻസിപ്പലിന്റെ ചാർജ്ജ് വഹി ച്ചിരുന്നിരുന്നില്ലെന്നുമുള്ള മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും കള്ളം പറഞ്ഞ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

തൃശ്ശൂരിൽ മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ, സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാൻ വിമുഖത കാട്ടുന്ന മന്ത്രി
തന്നെ ഇൻചാർജ് പ്രിൻസിപ്പലായിരുന്നില്ലേ എന്ന ചോദ്യത്തിനാണ് താൻ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്നില്ലെന്ന് മറുപടി പറഞ്ഞത്.

കൊച്ചിൻ ദേവസ്വം  ബോർഡിൻറെ ഉടമസ്ഥയിലുള്ള കോളേജിൽ ആദ്യമായാണ് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടിൽ  വ്യവസ്ഥ ചെയ്യാത്ത വൈസ് പ്രിൻസിപ്പൽ പദവിയിൽ ആർ. ബിന്ദുവിനെ നിയമിച്ചത്. നിലവിലുണ്ടായിരുന്ന പ്രിൻസിപ്പലിന്റെ ധന വിനിയോഗ അധികാരങ്ങൾ വൈസ് പ്രിൻസിപ്പലിനു കൈമാറാനുള്ള മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചു് പ്രിൻസിപ്പൽ ഡോ: ജയദേവൻ രാജിവച്ചതിനെതുടർന്ന് 13.11. 2021 മുതൽ ഡോ: ബിന്ദുവിനെ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമി ക്കുകയായിരുന്നു.
കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

മാധ്യമങ്ങളോട് കളവ് പറഞ്ഞ മന്ത്രി തന്നെയാണ് PSC അംഗീകരിച്ച പട്ടിക തള്ളി,ഇടതുപക്ഷ അധ്യാപക പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയൊരു പരാതി പരിഹാരസമിതി രൂപീകരിച്ച്, ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ ഓൺലൈൻ  ജേർണലുകളിലെ പ്രസിദ്ധീകരണങ്ങൾ
കൂടി
പരിഗണിച്ച് പ്രിൻസിപ്പൽ നിയമനപട്ടിക പുതുക്കാൻ പച്ചക്കൊടി കാട്ടിയതെന്ന് സേവ് യൂണിവേഴ്സിറ്റി സമിതി കുറ്റപ്പെടുത്തി.

പി.എസ്.സി അംഗീകരിച്ച 43 പേർക്ക് പ്രിൻസിപ്പൽ ആയി ഉദ്യോഗ കയറ്റം നൽകി നിയമിക്കണമെന്നും
യുജിസി റെഗുലേഷന് വിരുദ്ധമായി പ്രിൻസിപ്പൽ നിയമനങ്ങൾ നടത്തരുതെന്നും   ആവശ്യപ്പെട്ട് ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published.

toddy-15 years-girl-crime Previous post 15കാരിക്ക് കള്ള് നൽകി; തൃശൂരിൽ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി
ksu.kanayya-kumar-delhi Next post കഴിവ് തെളിയിച്ചില്ലെങ്കിൽ കെഎസ്യു നേതാക്കളെ നീക്കും, തെളിയിച്ചാൽ പ്രമോഷൻ; പരിഷ്‌കാരവുമായി കനയ്യ കുമാർ