pv.anwar-mla-shajanscaria-marunadan-malayali

യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ; ഇവർ മതസൗഹർദം തകർക്കുകയാണെന്ന് പി.വി അൻവർ എം.എൽ.എ

സംസ്ഥാനത്തെ യൂട്യൂബർമാരിൽ ഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരും, കേരളത്തിന്റെ മതസൗഹാർദം നശിപ്പിക്കുന്ന തെമ്മാടികളുമാണെന്ന് പി.വി അൻവർ എം.എൽ.എ. പണമുണ്ടാക്കുകയെന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. വർഗീയത വിളമ്പിക്കൊണ്ട് ഇവർ വ്യൂവർഷിപ്പ് കൂട്ടുമ്പോൾ, ഈ പ്രവർത്തികൊണ്ട് നാട് നശിക്കുന്നതിൽ ഇവർക്ക് പ്രശ്നമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

‘യഥാർഥ മാധ്യമപ്രവർത്തനം നടത്തുന്ന മാധ്യമപ്രവർത്തകരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ് ഞാൻ. കാരണം മാധ്യമങ്ങൾ ഇവിടെ ഉണ്ടെങ്കിൽ മാത്രമേ ജനാധിപത്യം നല്ല രീതിയിൽ മുന്നോട്ടു പോകൂ. എന്നാൽ അത് ആക്ഷേപമായി മാറുകയും വ്യക്തിഹത്യയായി മാറുകയും, പണമുണ്ടാക്കാനുള്ള മാർഗമാക്കി അതിനെ മാറ്റുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരെന്ന് പറയുന്ന പച്ചയായ സാമൂഹ്യ വിരുദ്ധരും ഇവിടെയുണ്ട്.”

“ഈ പറയുന്ന യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരാണ്.  മുസ്‌ലിമിനെതിരെ പറഞ്ഞാൽ ഹിന്ദു അത് കാണും. മുസ്ലിമിനെ കുറിച്ച് എന്താണോ പറഞ്ഞതെന്നറിയാൻ മുസ്‌ലിമും അത് കാണും. ഇത് രണ്ടും കേൾക്കാനായി കൃസ്ത്യാനി കാണും. വർഗീയത വിളമ്പിക്കൊണ്ടിരുന്ന വ്യൂവർഷിപ്പ് കൂടും. അതിൽ നിന്നും അവർക്ക് പണമുണ്ടാക്കാം. എന്നാൽ ഇവരുടെ പ്രവർത്തി കൊണ്ട് നമ്മുടെ നാട് നശിക്കുകയാണെന്നതിൽഇവർക്ക് യാതൊരു പ്രശ്‌നവുമില്ല’. പി.വി അൻവർ പറഞ്ഞു.

യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും രാത്രി എട്ടുമണി കഴിഞ്ഞാൽ ഒരു വെളിവുമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ സത്യം മാത്രമേ പറയൂവെന്നാണ് ഷാജൻ സ്‌കറിയ എപ്പോഴും പറയാറ്. എന്നാൽ ഇവരൊക്കെ പറയുന്നതിൽ സത്യമെന്ന രണ്ടക്ഷരമല്ലാതെ സത്യത്തിന്റെ ഒരു കണിക പോലുമില്ല’. പി.വി അൻവർ എം.എൽ.എ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Arrangement-vax-veena-dengu-fever Previous post ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
ONAM-FESTIVAL-SEPTEMBER-KERALA Next post ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു