pubg-india-company-pakisthan-lady

പബ്ജിയിൽ പരിചയപ്പെട്ട കാമുകനെ തേടി പാക് യുവതി ഇന്ത്യയിൽ; കൂടെ നാല് മക്കളും

പബ്ജി ​ഗെയിം ആപ്പിലൂടെ കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി. പാക് സ്വ​ദേശിയായ സീമ ഗുലാം ഹൈദർ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് ​കാമുകൻ സച്ചിനെ തേടി ഗ്രേറ്റർ നോയിഡയിൽ എത്തിയത്. നേപ്പാൾ വഴിയാണ് യുവതിയും കുട്ടികളും ഇന്ത്യയിൽ എത്തിയത്. ബസ് മാർ​ഗം ​ഗ്രേറ്റർ നോയിഡിലുമെത്തി. ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക അപ്പാർട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവം അറിഞ്ഞ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതി അനധികൃതമായി ഇന്ത്യ‌യിൽ എത്തിയിട്ട് ഒരുമാസം പിന്നിട്ടെന്നും പൊലീസ് അറിയിച്ചു.

മൊബൈൽ ​ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ സീമ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തി. നാല് മക്കളെയും കൂടെക്കൂട്ടിയാണ് യുവതി പാകിസ്ഥാൻ വിട്ടത്. 

ഗ്രേറ്റർ നോയിഡയിൽ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. സീമ എത്തിയത് പൊലീസ് അറിഞ്ഞെന്ന വിവരം ലഭിച്ചയുടൻ സച്ചിൻ അവളെയും നാല് കുട്ടികളെയും കൊണ്ട് മുങ്ങി. സ്ത്രീ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് അറിഞ്ഞില്ലെന്നും രജിസ്റ്റർ വിവാഹിതരായെന്നാണ് തന്നോട് പറഞ്ഞതെന്ന് വീട്ടുടമ പറഞ്ഞു. തിരച്ചിലിനൊടുവിൽ സച്ചിനെയും സീമയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published.

maniyaar-dam-flood-water=reservoir-alert Previous post മണിയാർ ഡാം തുറന്നു; ഹരിപ്പാടും കരുവാറ്റയിലും വെള്ളപ്പൊക്കം
kattakkada-cristian-college-uuc-university Next post കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസ്; മുൻ എസ് എഫ് ഐ നേതാവ് വിശാഖ് കീഴടങ്ങി