priya-vargese-university-kannoor-ugc

പ്രിയ വർഗീസിന് നിയമന ഉത്തരവ്;15 ദിവസത്തിനകം ചുമതലയേൽക്കണം

വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകി.15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്ന് അറിയിച്ചു .അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ് നിയമന ഉത്തരവ് നൽകിയത്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.

അതേസമയം കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കി ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

ഇത്  2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം.റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും കാണുന്നു. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകാൻ യുജിസി തീരുമാനം.

Leave a Reply

Your email address will not be published.

uk-crime-40years-malayali-childrens-and wife Previous post ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; യുകെയിൽ മലയാളിക്ക് 40 വർഷം തടവ് വിധിച്ചു
g.sakthidharan-cpm-phone-tapping-kerala Next post ഫോൺ പൊലീസ് നിരീക്ഷിക്കുന്നു, പിന്നിൽ പാർട്ടിയിൽ അമിതാധികാരകേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികൾ; ആരോപണവുമായി ജി ശക്തിധരൻ