
ഞങ്ങളുടെ പ്രണയവും വിവാഹവും സ്നേഹത്തിൽ നിന്നുണ്ടായതാണ്, അതിനെ ലവ് ജിഹാദെന്ന് പലരും പരിഹസിച്ചു’: പ്രിയാമണി
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയാമണി. ഇപ്പോൾ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട് താരം പ്രതികരിച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ മതത്തിൽ നിന്നും വ്യത്യസ്തമായ മതമുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരിൽ ഒരുപാട് പഴി കേട്ടുവെന്ന് പ്രിയാമണി പറയുന്നു.
‘ഞങ്ങളുടെ പ്രണയവും വിവാഹവും സ്നേഹത്തിൽ നിന്നുണ്ടായതാണ്, അതിനെ ലവ് ജിഹാദെന്ന് പലരും പരിഹസിച്ചു. എല്ലാ മുസ്ലിങ്ങളും ഐസിസ്, ആണോ, എല്ലാ ഇത്തരം വിവാഹങ്ങളും ലവ് ജിഹാദുമല്ല, ഈ ആധുനിക കാലത്തും ഇത്തരം വിവരക്കേട് പറയരുത്,’ പ്രിയാമണി വ്യക്തമാക്കി.