
ചിത്രീകരണത്തിനിടെ നടന് പൃഥ്വിരാജിന് കാലിന് പരുക്ക്
സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൃഥ്വിയെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. മറയൂർ ബസ് സ്റ്റാൻഡിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നി വീഴുകയായിരുന്നു.
കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനമാണു ചിത്രീകരിച്ചുകൊണ്ടിരുന്നത്. രാവിലെ 10.30 നായിരുന്നു അപകടം. തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു.