
സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡൻറ്
സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡൻറ്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡണ്ട് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. സ്പീക്കർക്കെതിരെ എൻഎസ്എസ് നാമജപ സംഗമം നടത്തുന്നതിനിടെയാണ് എ എൻ ഷംസീറിനെ അനുകൂലിച്ചുള്ള പൂജ. സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു.