
‘അമ്മ പരീക്ഷ എഴുതട്ടെ, കുഞ്ഞ് പൊലീസ് ആന്റിക്കൊപ്പം ഹാപ്പിയാണ്’; വൈറൽ ചിത്രങ്ങൾ
അമ്മ പരീക്ഷ എഴുതാന്‍ കയറിയപ്പോള്‍ ആറ് മാസം പ്രായമായ കുഞ്ഞിന് കാവലായി വനിത പൊലീസ് കോണ്‍സ്റ്റബിള്‍. ദയാ ബെന്‍ എന്ന വനിതാ കോണ്‍സ്റ്റബിളാണ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തത്. അഹമ്മദാബാദ് പൊലീസിന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച പൊലീസ് ഉദ്യോ?ഗസ്ഥയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഞായറാഴ്ച നടന്ന ഗുജറാത്ത് ഹൈക്കോടതി പ്യൂണ്‍ പോസ്റ്റിലേക്ക് നടന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കാനാണ് യുവതി കുഞ്ഞുമായി വന്നത്.
പരീക്ഷ സമയത്ത് കുഞ്ഞിനെ എന്തു ചെയ്യുമെന്ന ആശങ്കയിലിരുന്നപ്പോഴാണ് ദയാ ബെന്‍ കുഞ്ഞിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു മുന്നോട്ട് വന്നത്. പരീക്ഷ തീരുന്നതു വരെ ആര്‍ക്കും ശല്യമുണ്ടാക്കാതെ കുഞ്ഞ് പൊലീസ് ആന്റിക്കൊപ്പം കളിച്ചും ചിരിച്ചും ഹാപ്പി ആയിട്ടിരുന്നു. ഡ്യൂട്ടിക്കിടെ കുഞ്ഞിനെ സംരക്ഷിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് സോഷ്യല്‍മീഡിയയില്‍ അഭിനന്ദം അറിയിച്ചത്. പേരു പോലെ തന്നെ ദയയുള്ള പെരുമാറ്റമാണ് ഉദ്യോഗസ്ഥയു ടേതെന്ന് ആയിരുന്നു സോഷ്യല്‍ മീഡയയില്‍ ഉയര്‍ന്നു വന്ന കമന്റുകള്‍. ഇങ്ങനെയുള്ളവരാണ് നാടിന് അഭിമാനമെന്നും ചിലര്‍ കമന്റ് ചെയ്തു